Добро пожаловать
Вход

മനോഹരന്‍ വാളും വിഴുങ്ങും | Manoharan, a man with supernatural abilities | Kerala

Спасибо! Поделитесь с друзьями!

URL

Вам не понравилось видео. Спасибо за то что поделились своим мнением!

К сожалению, только зарегистрированные пользователи могут создавать списки воспроизведения.
URL


Добавлено от Admin В Мистика
9 Просмотры

Описание

മനോഹരൻ വാളും വിഴുങ്ങും... ഒരു പാട് കഴിവുകളുള്ളവരെ നമ്മൾ കണ്ടിട്ടും കേട്ടിട്ടുമുണ്ട്. എന്നാൽ ഒരുപാട് കഴിവുകൾ ഒന്നിച്ചു ചേർന്നവർ അപൂർവ്വമായിരിക്കും. അവരിലൊരാളാണ് മനോഹരൻ കുറ്റ്യാട്ടൂരെന്ന 48 വയസ്സുകാരൻ.
ശില്പിയും യോഗാ പരിശീലകനുമായ മനോഹരൻ ശ്രദ്ദേയനാകുന്നത് തന്റെ സാഹസിക പ്രവൃത്തിയിലൂടെയാണ്. 27 ഇഞ്ച് നീളവും ഒരിഞ്ച് വീതിയുമുള്ള എട്ടു വാളുകൾ ഒന്നിച്ചു ചേർത്ത് വിഴുങ്ങുക, ഗ്ലൂക്കോസ് പൈപ്പിന്റെ കുഴൽ ചെവിയിൽ കടത്തിവിട്ട് രണ്ട് ഫുട്ബോളുകൾ ഒന്നിച്ച് വീർപ്പിക്കുക, മൂക്കിലൂടെ പാൽ കുടിക്കുക, ചെവിയിലൂടെ മിമിക്രി അവതരിപ്പിക്കുക,240 വോൾട്ട് വൈദ്ധ്യുതി ശരീരത്തിലൂടെ കടത്തിവിടുക തുടങ്ങിയവയാണ് മനോഹരന്റെ സാഹസിക പ്രവൃത്തികൾ. യോഗാഭ്യാസത്തിലൂടെ ശരീരം മെരുക്കിയെടുത്തതിനാലാണ് ഇതൊക്കെ സാദ്ധ്യമാകുന്നതെന്ന് മനോഹരൻ പറയുന്നു. ശില്പിയെന്ന രീതിയിലാണ് മനോഹരൻ ആദ്യം അറിയപ്പെടുന്നത്. തേക്കിൻ തടിയിലും വേരിലും തീർത്ത 200 ൽ അധികം ശില്പങ്ങൾ വീട്ടിലെ ഗാലറിയിലുണ്ട്. ഇവയൊന്നും വില്പന ചെയ്യാറില്ല. 2009 ൽ ഭുവനേശ്വരിൽ നടന്ന നാഷണൽ യൂത്ത് ഫെസ്റ്റിവലിൽ മികച്ച ശില്പത്തിനുള്ള ദേശിയ പുരസ്ക്കാരം മനോഹരൻ നേടിയിട്ടുണ്ട്. ജർമ്മനിയടക്ക വിദേശ രാജ്യങ്ങളിലും നിരവധി വേദികളിലും സാഹസിക പ്രകടനം നടത്തിയിട്ടുള്ള മനോഹരൻ ആയിരത്തിലധികം ശില്പ പ്രദർശനങ്ങളും നടത്തിയിട്ടുണ്ട്.

Написать комментарий

Комментарии

Комментариев нет.
RSS
Яндекс.Метрика